ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്ട്ട്
പ്രധാന വിവരങ്ങൾ
ബഡ്ജറ്റ് കർഷകരെ അവഗണിച്ചെന്ന് കിസാൻ സഭ.
• കാർഷിക വകയിരുത്തലുകൾ വെട്ടിക്കുറച്ചെന്ന് വിമർശനം.
• നാണ്യവിളകൾക്ക് ലാഭകരമായ വില ഉറപ്പാക്കുന്ന പദ്ധതികളില്ല.
• റബ്ബറിന് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചെന്ന് ആരോപണം.
• രണ്ടാം ഭൂപരിഷ്കരണ നിർദ്ദേശം ചർച്ച ചെയ്യണമെന്ന് ആവശ്യം.
കട്ടപ്പന, 2026 ജൂൺ 22 –
പുതിയ സർക്കാരിന്റെ തുടക്കമായി അവതരിപ്പിച്ച ബഡ്ജറ്റ് കർഷക സമൂഹത്തെ അവഗണിച്ചതാണെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ആരോപിച്ചു. കഴിഞ്ഞ ബഡ്ജറ്റിലുണ്ടായിരുന്ന വകയിരുത്തലുകൾ പോലും വെട്ടിക്കുറച്ചത് കാർഷികോൽപാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ വിളകളുടെ മെച്ചപ്പെട്ട വളർച്ചയ്ക്കും നല്ല വിളവ് ലഭിക്കാനും ആവശ്യമായ രാസവളങ്ങളും കീടനാശിനികളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള നിർദ്ദേശങ്ങൾ ബഡ്ജറ്റിലില്ലെന്നും വിമർശിച്ചു.
ഏലം, കുരുമുളക്, കാപ്പി, കൊക്കോ, തേയില തുടങ്ങിയ നാണ്യവിളകൾക്കും പഴങ്ങൾക്കും പച്ചക്കറികൾക്കും സ്ഥിരമായി ലാഭകരമായ വില ഉറപ്പാക്കുന്ന പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്യു വർഗീസ് പറഞ്ഞു. റബ്ബറിന് ഇന്ത്യയിലെയും അന്തർദേശീയ വിപണിയിലെയും നിലവിലുള്ള വിലയേക്കാൾ കുറഞ്ഞ താങ്ങുവിലയാണ് പ്രഖ്യാപിച്ചതെന്നും കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കാനുള്ള നടപടികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷക പെൻഷനെക്കുറിച്ചും കർഷക ക്ഷേമനിധി ബോർഡിന് സഹായം നൽകുന്നതിനെക്കുറിച്ചും ബഡ്ജറ്റിൽ പരാമർശമില്ലെന്നും ആരോപിച്ചു.
ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന മലയോര മേഖലയെ പൂർണമായി അവഗണിച്ചെന്നും മുൻ സർക്കാർ ആരംഭിച്ച വികസന പ്രവർത്തനങ്ങളെ നിഷേധിച്ചിരിക്കുകയാണെന്നും മാത്യു വർഗീസ് പറഞ്ഞു. കട്ടപ്പന-തേനി തുരങ്കപാത ഉപേക്ഷിച്ച മട്ടാണുള്ളതെന്നും ശീതകാല പച്ചക്കറി കൃഷിയെയും കരിമ്പുകർഷകരെയും ബഡ്ജറ്റ് മറന്നുവെന്നും വിമർശിച്ചു. അതേസമയം, ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, രണ്ടാം ഭൂപരിഷ്കരണമെന്ന നിർദ്ദേശം ഗൗരവമായി ചർച്ച ചെയ്യേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.