ന്യൂഡൽഹി: ലോക്സഭയിലും കേരളമടക്കം എല്ലാ സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്നതാണ് 2023ൽ പാസാക്കിയ വനിതാ സംവരണ നിയമം. ഇതിനായി നിലവിലെ എംപിമാരുടെ എണ്ണത്തിൽ വർധന വരുത്താനാണ് പുതിയ ഭരണഘടനാ ഭേദഗതി പാസാക്കുന്നത്. ലോക്സഭയുടെ മൊത്തം അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കുന്നത് അടക്കമുള്ള ബില്ലുകളാണ് കേന്ദ്രം ആലോചിക്കുന്നത്.
ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ലോക്സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 50 ശതമാനം കൂട്ടുന്നതിന് പുതിയ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിയമസഭകളിലെ എംഎൽഎമാരുടെ എണ്ണത്തിലും സമാന വർധന വരുത്താൻ ഇതേരീതിയിൽ നിയമ ഭേദഗതി വേണം. നിലവിലെ പട്ടികജാതി, വർഗ സംവരണ സീറ്റുകൾ ഉൾപ്പെടെയാകും വനിതകൾക്ക് 33 ശതമാനം സംവരണം. സംവരണ സീറ്റുകൾ പിന്നീട് റൊട്ടേഷൻ സംവിധാനത്തിൽ മാറും.
കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വനിതാ സംവരണത്തെ അനുകൂലിക്കുന്നു.
.വിഷുവിന്റെ പിറ്റേന്ന് തുടങ്ങുന്ന ത്രിദിന പാർലമെന്റ് സമ്മേളനം പുതിയ നിയമ ഭേദഗതികൾ ചർച്ച ചെയ്യും. 15 വർഷത്തേക്കാകും ആദ്യം സീറ്റുകൾ സംവരണം ചെയ്യുക. കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വനിതാ സംവരണത്തെ അനുകൂലിക്കുന്നതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കാനാകും.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പ്രാബല്യത്തിലായേക്കും
ദേശീയ ജനസംഖ്യാ കണക്കെടുപ്പായ സെൻസസും അതിനുശേഷം ലോക്സഭാ മണ്ഡല പുനർനിർണയവും പൂർത്തിയാക്കിയശേഷമേ 33 ശതമാനം വനിതാ സംവരണം നടപ്പാക്കുകയുള്ളൂവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023ൽ പറഞ്ഞത്.2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം പ്രാബല്യത്തിലാകുമെന്ന പ്രഖ്യാപനം ശരിയായേക്കും. 27 വർഷമായി ചർച്ചയിലിരിക്കുന്ന വനിതാ സംവരണ ബിൽ 2023ൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണു പാസായത്. 454 എംപിമാർ അനുകൂലിച്ചു. എഐഎംഐഎമ്മിലെ രണ്ടു മുസ്ലിം എംപിമാർ മാത്രം എതിർത്തും വോട്ട് ചെയ്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.