സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്

ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി

തിരുവനന്തപുരം | കുടകില്‍ ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി. പോലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിൽ നാലു ദിവസത്തിന് ശേഷമാണ് ശരണ്യയെ കണ്ടെത്തുന്നത്. കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയിൽ ഐ ടി ജീവനക്കാരിയായ ശരണ്യ.

വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് . സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്

ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ ശരണ്യയെ കണ്ടെത്തിയത്. ശരണ്യ ആരോഗ്യവതിയാണെന്നും വിരാജ്‌പേട്ടയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

Share

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

About സമദർശി ന്യൂസ് സർവീസ്

View all posts by സമദർശി ന്യൂസ് സർവീസ് →