നാസിക്: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നാസിക് ശാഖയിൽ നടന്ന ലൈംഗിക ലൈംഗികാതിക്രമത്തിന് ഇരയായ ഉദ്യോഗസ്ഥ പരാതി നൽകാൻ എത്തിയപ്പോൾ, “ഇതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്” എന്ന് പറഞ്ഞ് എച്ച്ആർ വിഭാഗം മേധാവി പരാതിക്കാരിയെ നിരുത്സാഹപ്പെടുത്തിയതായി നാസിക് പോലീസ് കമ്മീഷണർ സന്ദീപ് കർണിക് .
ഇവരെ കൂടാതെ മറ്റ് ആറ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
കമ്പനിയിലെ എച്ച്ആർ വിഭാഗം മേധാവിയായ അശ്വിനി ചൈനാനി പരാതിക്കാരിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും പ്രതികളെ സഹായിക്കുകയും ചെയ്തു എന്നാണ് പോലീസ് കണ്ടെത്തൽ. ഇവരെ കൂടാതെ മറ്റ് ആറ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തന ശ്രമം, തൊഴിലിടത്തിലെ മതപരമായ പീഡനം എന്നിവയുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒരു പുരുഷ ജീവനക്കാരന്റെ പരാതിയും ഉൾപ്പെടുന്നു.
സംഘമായി പ്രവർത്തിച്ച് സഹപ്രവർത്തകരെ പീഡിപ്പിച്ചിരുന്നതായി പോലീസ് .
അറസ്റ്റിലായ ഏഴ് പുരുഷ ജീവനക്കാരും ടീം ലീഡർമാർ പോലുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവരാണ്. ഇവർ ഒരു സംഘമായി പ്രവർത്തിച്ച് സഹപ്രവർത്തകരെ പീഡിപ്പിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. കേസിൽ ഉൾപ്പെട്ട നിദ ഖാൻ എന്ന മറ്റൊരു വനിതാ ജീവനക്കാരി ഒളിവിലാണ്. എട്ട് വനിതാ ജീവനക്കാരുടെ പരാതികൾ അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും എച്ച്ആർ വിഭാഗം ഇത് അവഗണിച്ചുവെന്നുമാണ് ഇവരുടെ പരാതി.
കുറ്റാരോപിതരായ ജീവനക്കാരെ ടിസിഎസ് നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്
സംഭവത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ കമ്പനി ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റാരോപിതരായ ജീവനക്കാരെ ടിസിഎസ് നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷനും വിഷയത്തിൽ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ചു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

