ടെഹ്‌റാൻ |
ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. കടലിടുക്കിലേക്ക് നീങ്ങുന്ന കപ്പലുകൾ “ശത്രുവിനൊപ്പം സഹകരിക്കുന്നതായി” കണക്കാക്കി ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ വിപ്ലവ ഗാർഡ് നാവികസേനയാണ് മുന്നറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെർഷ്യൻ ഗൾഫിലും ഒമാൻ കടലിലും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകൾ കടലിടുക്കിലേക്ക് നീങ്ങരുതെന്ന് നിർദേശം നൽകി. നിർദേശം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്ക ഇറാനെതിരായ കടൽ ഉപരോധം പിൻവലിക്കാത്തതിനാൽ ഈ നടപടി എടുത്തതാണെന്നാണ് ഇറാൻ വിശദീകരണം. നിലവിലുള്ള യുദ്ധവിരാമ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായും ഇറാൻ ആരോപിക്കുന്നു. യുദ്ധവിരാമം പ്രഖ്യാപിച്ച ശേഷം നിശ്ചിത മാർഗത്തിലൂടെ സാധാരണ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയിരുന്നുവെന്നും പിന്നീട് അത് പിൻവലിച്ചതായും അറിയിക്കുന്നു.
കടലിടുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇറാൻ നാവികസേന മാത്രമാണ് അധികാരമുള്ളതെന്നും അറിയിച്ചു. ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനകൾക്ക് സാധുതയില്ലെന്നും ഇറാൻ
മൈൻസ്വീപ്പർ കപ്പൽ സ്ഥാനം മാറ്റിയാൽ വെടിവെക്കുമെന്ന്
ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമായയുഎസ് പ്രതിനിധി സംഘത്തിന് നേരിട്ട് മുന്നറിയിപ്പ് നൽകിയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഖർ ഖാലിബാഫ് വ്യക്തമാക്കി. കടലിടുക്കിൽ നിലയുറപ്പിച്ചിരുന്ന മൈൻസ്വീപ്പർ കപ്പൽ സ്ഥാനം മാറ്റിയാൽ വെടിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായാണ് അവകാശം.
ഇസ്ലാമാബാദിൽ നടന്ന യുദ്ധവിരാമ ചർച്ചകളിനിടെ യുഎസ് സംഘത്തോട് ഈ മുന്നറിയിപ്പ് നൽകിയതായാണ് ഖാലിബാഫ് പറഞ്ഞത്. ടെലിവിഷൻ അഭിമുഖത്തിലായിരുന്നു പ്രതികരണം. കപ്പൽ “ഒരു ഇഞ്ച് പോലും നീങ്ങിയാൽ” വെടിവെക്കുമെന്ന് അറിയിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇറാൻ നാവികസേനയും യുഎസ് സൈന്യവും തമ്മിൽ നേരിട്ടുള്ള സംഘർഷാവസ്ഥ ഉണ്ടായതായും ഖാലിബാഫ് വിശദീകരിച്ചു. മൈൻ നീക്കം ചെയ്യാനുള്ള യുഎസ് ശ്രമം യുദ്ധവിരാമ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഈ ശ്രമം ഇറാൻ വിപ്ലവ ഗാർഡ് നാവികസേന തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സംഘം പിന്നീട് പിൻമാറിയതായും, നിർദേശം കൈമാറാൻ സമയം ആവശ്യപ്പെട്ടതായും ഖാലിബാഫ് അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് മുഴുവൻ ഇറാന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

