2026 സെപ്റ്റംബർ 8 മുതൽ ആൻഡ്രോയിഡ് 6 പതിപ്പിന് താഴെയുള്ള ഒ എസ്സുകളിൽ വാട്സാപ്പ് ലഭ്യമാകില്ലെന്ന് ഡബ്ല്യു എ ബിറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്

പഴയ ആൻഡ്രോയിഡ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾക്കുള്ള പിന്തുണ വാട്സാപ്പ് അവസാനിപ്പിക്കുന്നു.

 

ന്യൂഡൽഹി | പ്രമുഖ ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ പഴയ ആൻഡ്രോയിഡ് പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നു. 2026 സെപ്റ്റംബർ 8 മുതൽ ആൻഡ്രോയിഡ് 6 പതിപ്പിന് താഴെയുള്ള ഒ എസ്സുകളിൽ വാട്സാപ്പ് ലഭ്യമാകില്ലെന്ന് ഡബ്ല്യു എ ബിറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ് ആപ്പിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം.

ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു തുടങ്ങും.

നിലവിൽ ആൻഡ്രോയിഡ് 5.0, 5.1 പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആപ്പ് തുറക്കുമ്പോൾ തന്നെ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു തുടങ്ങും. പുതിയ സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നതിനും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ പോലുള്ള സുരക്ഷാ ഫീച്ചറുകൾ സുഗമമായി നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരം പഴയ ഒ എസ്സുകളെ ഒഴിവാക്കുന്നത്.

ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിലേക്ക് ഫോൺ അപ്ഡേറ്റ് ചെയ്യണം.

പയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വാട്സാപ്പ് സേവനം തടസ്സമില്ലാതെ തുടരുന്നതിന് ഉപയോക്താക്കൾക്ക് മുന്നിൽ ചില നിർദ്ദേശങ്ങളുണ്ട്. ആൻഡ്രോയിഡ് 6.0 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പുകളിലേക്ക് ഫോൺ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ അത് ഉടൻ ചെയ്യുക. ഐഫോൺ ഉപയോഗിക്കുന്നവർ ഐ ഒ എസ് 15.1 പതിപ്പിന് മുകളിലുള്ളവയാണെന്ന് ഉറപ്പുവരുത്തണം. ഐഫോൺ 6എസ്, 6എസ് പ്ലസ്, എസ് ഇ (ഫസ്റ്റ് ജെൻ) തുടങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവർ ഐ ഒ എസ് 15.8.4 പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർ പുതിയ ഹാൻഡ്സെറ്റുകളിലേക്ക് മാറേണ്ടി വരും

.ഫോണുകൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കാത്തവർ പുതിയ ഹാൻഡ്സെറ്റുകളിലേക്ക് മാറേണ്ടി വരും. ഇങ്ങനെയുള്ളവർ തങ്ങളുടെ ചാറ്റുകൾ ഗൂഗിൾ ഡ്രൈവ് വഴിയോ ഐക്ലൗഡ് വഴിയോ ബാക്കപ്പ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

വാട്സാപ്പ് എല്ലാവർക്കും മികച്ച അനുഭവം നൽകുന്നതിനായി മാറ്റങ്ങൾ കൊണ്ടുവരുന്നു .

വാട്സാപ്പിന് പകരമായി ടെലഗ്രാം അല്ലെങ്കിൽ സിഗ്നൽ പോലുള്ള ആപ്പുകൾ ഉപയോഗിക്കാമെങ്കിലും അവയുടെ സുരക്ഷയും ലഭ്യതയും പരിശോധിക്കേണ്ടതാണ്. ആഗോളതലത്തിൽ 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സാപ്പ് എല്ലാവർക്കും മികച്ച അനുഭവം നൽകുന്നതിനാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. .

Share

Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

About സമദർശി ന്യൂസ് സർവീസ്

View all posts by സമദർശി ന്യൂസ് സർവീസ് →