കൊച്ചി :മെയ് 30
വെളിച്ചം എത്താത്ത ആഴക്കടലിനെ അറിയാനും ആഴക്കടലിലെ മീൻപിടുത്ത സാങ്കേതികവിദ്യകളെ കുറിച്ച് അറിയാനും പുതുചേരി നിന്നും ഒരു കൂട്ടം വനിതകൾ ഭാരതീയ കാർഷിക ഗവേഷണ കൌൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ സിഫ്റ്റിൽ (ICAR- Central Institute of Fisheries Technology ) ഈ മാസം 25 മുതൽ 29 വരെ നടന്ന അഞ്ചുദിവസത്തെ ആഴക്കടൽ മത്സ്യബന്ധന പരിശീലന പരിപാടിയിൽ പങ്കെടുത്തു. പോണ്ടിച്ചേരിയിലെ സെങ്കശനീരമ്മൻ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം, തിരുപ്പട്ടണം കടൽ വനിതാ മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നി സൊസൈറ്റിയിൽ നിന്നുള്ള നാലു വനിതകളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്. ശ്രീമതി കുപ്പമ്മ കലൈശെൽവി; ശ്രീമതി കലൈമതി ശ്രീമതി പ്രീതി; ശ്രീമതി ജയവാണി എന്നിവരാണ് സിഫ്ടിൽ നിന്നും വിജയകരമായി ആഴക്കടൽ മൽസ്യ ബന്ധനത്തിൽ പരിശീലനം പൂർത്തിയാക്കിയത്
“സാധാരണയായി പുരുഷന്മാർ മാത്രം പോകാറുള്ള ആഴക്കടലിൽ പോകാനും മീൻ പിടുത്ത രീതികൾ കണ്ടു പഠിക്കാനും ഈ പരിശീലനം വളരെയധികം സഹായിച്ചു. ശാസ്ത്രയമായി മത്സ്യത്തൊഴിലാളികളുടെ സുരക്ഷാ ഉറപ്പുവരുത്തികൊണ്ടുള്ള സുസ്ഥിര മൽസ്യബന്ധന രീതികൾ സ്വന്തം ബോട്ടുകളിൽ നടപ്പാക്കാൻ ഇതുവഴി കഴിയും” എന്നും ശ്രീമതി പ്രീതി പറഞ്ഞു.
അഞ്ചുദിവസത്തെ പരിശീലന പരിപാടി
തീരദേശ മത്സ്യ സമ്പത്ത് കുറയുന്നതിന്റെയും നിലവിലുള്ള മത്സ്യസമ്പത്ത് നേരിടുന്ന സമ്മർദ്ദത്തിന്റെ സാഹചര്യത്തിൽ ആഴക്കടൽ മത്സ്യ വിഭവങ്ങളെ വേണ്ടരീതിയിൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഭാരതീയ സഹകരണ വികസന കോർപ്പറേഷന്റെയും (എൻസിഡിസി) സിഫ്റ്റിന്റെയും സംയുക്ത സംരംഭമായി അഞ്ചുദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാർക്കറ്റിൽ ഡിമാൻഡ് ഉള്ള ആഴക്കടൽ ഇനങ്ങളായ ചൂര, കേര, ഓലപ്പുടവൻ തുടങ്ങിയ ഇനങ്ങളെ പിടിക്കാൻ ഉപയോഗിക്കുന്ന വലിയ കണ്ണി ഉടക്ക് വല ലോങ്ങ് ലൈൻ എന്നിവ ഉപയോഗിച്ചുള്ള പരിശീലനമാണ് നടന്നത്.
ഇത്തരമൊരു പരിശീലന പരിപാടി ഭാരതത്തിൽ തന്നെ ആദ്യം
10 പേർ പങ്കെടുത്ത പരിശീലന പരിപാടിയിൽ ഗുജറാത്തിലെ വിവിധ മത്സ്യത്തൊഴിലാളി സംഘങ്ങളിൽ നിന്നുള്ള 6 അംഗങ്ങൾ പങ്കെടുത്തു. മത്സ്യ മൂല്യ വർദ്ധന ഉൽപ്പന്ന നിർമ്മാണം വിപണനം എന്നിവയിൽ വനിതാ സംരംഭകർക്ക് സിഫ്റ്റ് നിരവധി പരിശീലന പരിപാടികളും സഹായങ്ങളും നൽകിയിട്ടുണ്ടെങ്കിലും മത്സ്യബന്ധനത്തിൽ പ്രത്യേകിച്ച് ആഴക്കടൽ മേഖലയിൽ വനിതകൾക്ക് പരിശീലനം നൽകുന്നത് ആദ്യമായാണ് ഇത്തരമൊരു പരിശീലന പരിപാടി ഭാരതത്തിൽ തന്നെ ആദ്യമായാണ്
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.