തിരുവനന്തപുരം : 2026 ജൂൺ 17
സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിയമസഭ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി പ്രകാരം സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനുള്ള ടിക്കറ്റ് തുക സർക്കാർ കെഎസ്ആർടിസിക്ക് റീഇംബഴ്സ് ചെയ്യും. ജൂൺ 8, 15, 16 തീയതികളിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പദ്ധതിയുടെ സ്വാധീനം ദിനംപ്രതി വർധിക്കുന്നതായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓർഡിനറി സർവീസുകളിൽ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണം ജൂൺ 8-ന് 7.25 ലക്ഷമായിരുന്നത് ജൂൺ 15-ന് 9.63 ലക്ഷമായും ജൂൺ 16-ന് 11.84 ലക്ഷമായും ഉയർന്നു. ജൂൺ 16-ന് ഓർഡിനറി ബസുകളിലെ മൊത്തം യാത്രക്കാരിൽ 64 ശതമാനവും സ്ത്രീകളായിരുന്നു. അതായത് ഓരോ മൂന്ന് യാത്രക്കാരിൽ ഏകദേശം രണ്ട് പേരും സ്ത്രീകളായിരുന്നു. ജൂൺ 15-നുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ 16-ന് 2.21 ലക്ഷം സ്ത്രീകൾ അധികമായി യാത്ര ചെയ്തതായും ഇത് 23 ശതമാനം വർധനയാണെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ചുള്ള അവബോധം വ്യാപകമായതോടെ ടിക്കറ്റെടുത്ത് യാത്ര ചെയ്തിരുന്ന സ്ത്രീകൾ പ്രിയദർശിനി സൗജന്യ ടിക്കറ്റിലേക്ക് മാറിയിട്ടുണ്ട്. ജൂൺ 16-ന് മാത്രം 11.80 ലക്ഷം സ്ത്രീകൾ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്തു.ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ജൂൺ 8-ലെ 14.40 ലക്ഷത്തിൽ നിന്ന് ജൂൺ 16-ന് ഇത് 18.56 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ അതേ ദിവസവുമായി താരതമ്യം ചെയ്യുമ്പോൾ ഓർഡിനറി സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ 37.8 ശതമാനം വർധനയുണ്ടായി. എല്ലാ ക്ലാസുകളും ഉൾപ്പെടെ കെഎസ്ആർടിസിയുടെ മൊത്തം യാത്രക്കാരുടെ എണ്ണം ജൂൺ 16-ന് 25.53 ലക്ഷമായിരുന്നു. ഇത് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 25.8 ശതമാനം വർധനയാണ്. യാത്രക്കാരുടെ എണ്ണത്തിലെ ഈ വർധന പ്രധാനമായും സ്ത്രീ യാത്രക്കാരുടെ വർധനയിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.
2026 ജൂൺ 16-ലെ കണക്കുകൾ പ്രകാരം ഓർഡിനറി സർവീസുകളിലെ മൊത്തം യാത്രക്കാർ 18,55,897 ആയിരുന്നു. ഇതിൽ 11,80,417 പേർ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സൗജന്യമായി യാത്ര ചെയ്ത സ്ത്രീകളാണ്. ഓർഡിനറി സർവീസുകളിലെ സ്ത്രീകളുടെ വിഹിതം 64 ശതമാനമായിരുന്നു. എല്ലാ ക്ലാസുകളും ചേർത്ത് കണക്കാക്കുമ്പോൾ ആകെ യാത്രക്കാർ 25,53,435 ഉം സ്ത്രീ യാത്രക്കാർ 12,03,602 ഉം ആയിരുന്നു. ഇതിൽ സ്ത്രീകളുടെ വിഹിതം 47 ശതമാനമാണ്.
ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റാക്കി എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. പ്രിയദർശിനി പദ്ധതി ദിനംപ്രതി കൂടുതൽ സ്വീകാര്യത നേടുകയാണെന്നും കൂടുതൽ സ്ത്രീകളും മൊത്തത്തിൽ കൂടുതൽ യാത്രക്കാരും കെഎസ്ആർടിസി ബസുകൾ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നുണ്ടെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു.ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.